ശബരിമല സ്വർണ്ണ കൊള്ള: കണ്ണൂരിൽ പ്രതിഷേധ തെരുവ് നടത്തി യൂത്ത് കോൺഗ്രസ്
കണ്ണൂർ : ശബരിമല സ്വർണ്ണ കൊള്ളയിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരം നടത്തി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും, കടകംപള്ളി സുരേന്ദ്രന്റെയും, ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖം മൂടി അണിഞ്ഞു പോറ്റിയെ കേറ്റിയെ എന്ന പാട്ടും വെച്ച് സൈക്കിൾ ഉന്തി പാട്ടുപാടി തെരുവിലൂടെ പ്രതിഷേധമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി സി സി ഓഫീസിൽ നിന്ന് പഴയ സ്റ്റാൻഡ് വഴി കാൾടെക്സ്സിൽ അവസാനിച്ചു. കെ പി സി സി മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യ്തു.
tRootC1469263">ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി, ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അഡ്വ. അബ്ദുൾ റഷീദ് വി പി, രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, ജീന എ, ഫർഹാൻ മുണ്ടേരി ,വരുൺ എം കെ, പ്രിൻസ് പി ജോർജ്, രാഹുൽ പി പി, അഷറഫ് തലശ്ശേരി, ജിതിൻ കൊളപ്പ, അമൽ കുട്ടിയാറ്റൂർ, നിധിൻ നടുവനാട്, അൻസിൽ വാഴപ്പള്ളിൽ, ആഷിത്ത് അശോകൻ എന്നിവർ സംസാരിച്ചു.
.jpg)


