ശബരിമലയിലെ കൊള്ള ; ബിജെപി പ്രക്ഷോഭത്തിലേക്ക്
കണ്ണൂർ : ശബരിമല അയ്യപ്പസ്വാമിയുടെ സ്വത്ത് കൊള്ളയടിച്ച അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. 20 വർഷമായി ശബരിമലയിൽ നടന്ന കൊള്ളയും സ്വർണ്ണ കവർച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലേക്കും മറ്റിടങ്ങളിൽ ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചുകൾ സംഘടിപ്പിക്കുന്നു.
tRootC1469263">ഒക്ടോബർ 9ന് കാലത്ത് 10 മണിക്ക് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു. കണ്ണൂർ നോർത്ത് ജില്ല കമ്മറ്റി യുടെ മാർച്ച് പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റിന് സമീപത്തുനിന്നും കണ്ണൂർ സൌത്ത് ജില്ലാ കമ്മറ്റിയുടെ മാർച്ച് താണ ജങ്ങ്ഷനിൽ നിന്നും ആരംഭിക്കും.
.jpg)

