തളിപ്പറമ്പ ജീവ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു

S. Janaki memorial organized by Taliparamba Jeeva Kala Kendra

തളിപ്പറമ്പ് : തളിപ്പറമ്പ ജീവ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ  എസ്.ജാനകി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കരിപ്പൂൽ ജനകീയ വായനശാലയിൽ വെച്ച് നടന്ന തേനുംവയമ്പും എന്ന പരിപാടി പ്രശസ്ത നാടക സംവിധായകനും - കലാസാംസ്കാരിക പ്രവർത്തകനുമായ അനിൽ നരിക്കോട് അനുസ്മരണ പ്രഭാഷണവും വീഡിയോ ദൃശ്യാവിഷ്ക്കാരവും നിർവ്വഹിച്ചു.

S. Janaki memorial organized by Taliparamba Jeeva Kala Kendra

 എസ്.ജാനകിയുടെ ജീവിതത്തിലെയും സം​ഗീതയാത്രയിലെയും അവിസ്മരണീയ മുഹൂർത്തങ്ങൾ ഒരു സിനിമയിലെന്നപോലെ അവതരിപ്പിക്കപ്പെട്ടതാണ്  തേനുംവയമ്പും എന്ന പരിപാടി. മധു കരിപ്പൂൽ അധ്യക്ഷനായ ചടങ്ങിൽ കെ.ബിജുമോൻ, കെ.എം.അബ്ദുൾ ലത്തീഫ്, പി.വത്സല, പി.സുമേഷ്,  ലക്ഷ്മണൻ കരിപ്പൂൽ തുടങ്ങിയവർ പങ്കെടുത്തു. 

Tags