പരിയാരത്ത് വാട്ടര്‍ അതോറിറ്റിയുടെ ടെലിമെട്രി റൂമില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച : രണ്ട്‌ ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കാണാതായി

Minor girl raped; accused arrested by police


പരിയാരം: വാട്ടര്‍ അതോറിറ്റിയുടെ ടെലിമെട്രി റൂമില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച. രണ്ട്‌ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി.കാരക്കുണ്ടിലെ ഉപരിതല ജലസംഭരണിക്ക് സമീപത്തെ ടെലിമെട്രി റൂമില്‍ സൂക്ഷിച്ചിരുന്ന ഒരു സി.പി.യു, ആറ് ലിത്തിയം അയണ്‍ ബാറ്ററികള്‍, ഒരു പാനല്‍ ബോര്‍ഡ്, 300 എം.എംന്റെ രണ്ട് എം.ജെ.കോളറും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായാണ്പരാതി.

ജൂലൈ-29ന് പകൽ മൂന്നിനും 30 ന് രാവിലെ 10 നും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പിലാത്തറ സെക്ഷന്‍ അസി.എഞ്ചിനീയര്‍ ചപ്പാരപ്പടവ് തിരുങ്കുളത്തെ കൂലോത്ത് വളപ്പില്‍ കെ.വി.നിതിന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags