തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു

taliparamb car fre
taliparamb car fre

കണ്ണൂർ : തളിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ് നബ്രാസ് ഹൈപ്പർ മാർക്കറ്റ് മാനേജർ ടി.കെ ഉബൈദിൻ്റെ കാറാണ് കത്തി നശിച്ചത്.

car fire

ശനിയാഴ്ച്ച രാത്രി 10.30 ഓടെ മുയ്യത്ത് താമസിക്കുന്ന നബ്രാസ് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനെ വീടിന് സമീപം ഇറക്കി പനക്കാട് വഴി കരിമ്പത്തേക്ക് വരുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാറിന് ഉള്ളിലേക്ക് രൂക്ഷഗന്ധം  പടരുകയും എൻജിൻ ഓഫാകുകയും ചെയ്തു. നിമിഷ നേരം കൊണ്ട് തന്നെ തീ എൻജിൻ ഭാഗത്തേക്ക് പടർന്നു.

ഈ സമയം കാറിലുണ്ടായിരുന്ന ഉബൈദിൻ്റെ ബന്ധു ചാടിയിറങ്ങി പുറത്തിറങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഉബൈദിനെ പുറത്തേക്കെടുത്തു. ഈ സമയം കൊണ്ട് തന്നെ കാറിൽ മുഴുവനായി തീ പടർന്നിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കാർ പൂർണ്ണമായി കത്തി നശിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളാണ് തീ അണച്ചത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവനും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

 

 

Tags