കേരളത്തില്‍ ഇക്കുറി യുഡിഎഫ് അധികാരത്തിലേറുമ്പോള്‍ ഭരണപക്ഷത്ത് കല്ല്യാശ്ശേരി എംഎല്‍എ ഉണ്ടാകും ; വേണുഗോപാല്‍ റാവു

When UDF comes to power in Kerala this time, there will be a Kalliassery MLA in the ruling party; Venugopal Rao

 പഴയങ്ങാടി : യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം എഐസിസി അംഗവും , കല്ല്യാശ്ശേരി ഇലക്ഷന്‍ ഇന്‍ചാര്‍ജ്ജുമായ വേണുഗോപാല്‍ റാവു ഹര്‍ക്കാറ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം കരസ്ഥമാക്കി ഇക്കുറി അധികാരത്തിലേറുമ്പോള്‍ ഭരണപക്ഷത്ത് മുഖ്യമന്ത്രിക്ക് അനുകൂലമായി കൈപൊക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കല്ല്യാശ്ശേരിയില്‍ നിന്നും മത്സരിക്കുന്ന അഡ്വ. രാജീവന്‍ കപ്പച്ചേരി നിയമസഭയില്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുക്കൊണ്ട് എഐസിസി അംഗം വേണുഗോപാല്‍ റാവു അഭിപ്രായപ്പെട്ടു.

യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എസ്.കെ.പി. സക്കറിയ , കണ്‍വീനര്‍ എന്‍.ജി. സുനില്‍ പ്രകാശ് , കെപിസിസി അംഗം  എം.പി. ഉണ്ണികൃഷ്ണന്‍ ,ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍ , അഡ്വ. കെ.ബ്രിജേഷ് കുമാര്‍ , അജിത്ത് മാട്ടുല്‍ , വി.രാജന്‍ , കൂനത്തറ മോഹനന്‍ , പി.രാജന്‍ , സന്ദീപ് പാണപ്പുഴ , റീന സുരേഷ് , ലിഷ ലെസി , ഉത്തമന്‍ മാട്ടുല്‍ , രാജേഷ് മല്ലപ്പളളി , വിജയന്‍ കുട്ടിനേഴത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags