എം ഡി എം എ യുമായി തലശ്ശേരി സ്വദേശിനി റുബൈദ ന്യൂ മാഹി പൊലീസിന്റെ പിടിയിൽ
Aug 2, 2025, 19:51 IST
തലശേരി : മാഹി പരിമഠം ഭാഗത്തു നിന്നും എം.ഡി.എം.എയുമായി യുവതിയെ പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനിയായ പി.കെ റുബൈദയിൽ നിന്നും മാരക ലഹരി വസ്തുവായ എംഡിഎംഎ ന്യൂ മാഹി പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് കണ്ടെടുത്തത്.
tRootC1469263">റുബൈദയെ ന്യൂ മാഹി പരിമഠം ഹൈവേയുടെ സമീപത്ത് വെച്ചാണ് പിടികൂടിയത്. പ്രതിയിൽ നിന്നും 1.389 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ എസ് ഐ പ്രശോഭ് എം, എഎസ്ഐ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്വപ്നാറാണി, സോജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ റിജിൽനാഥ്, ഡാൻസാഫ് ടീം അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു.
.jpg)


