കണ്ണൂരിൽ പൊലിസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ് പ്രവർത്തകർ റിമാൻഡിൽ
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ റിമാൻഡിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസിൽ അന്വേഷണം നടന്നുവരുകയായിരുന്നു. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അർജുൻ്റെവീടിനു നേരെയാണ് ബോംബേറുണ്ടായത്.
ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായിരുന്നു. സംഭത്തിന് പിന്നിൽ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കൂടിയത്. പിടിയിലായവർ എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു.
.jpg)


