റോട്ടറി ക്ലബ് പയ്യന്നൂർ സൗജന്യ കൃത്രിമ കൈ വിതരണം നടത്തും

Rotary Club Payyannur will distribute free artificial hands.

കണ്ണൂർ:പയ്യന്നൂർ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമ കൈ വിതരണ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ നാലിന് പയ്യന്നൂർ വിറോബ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് 'സ്നേഹസ്‌പർശം' എന്ന പേരിലുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 10 വയസ്സിനു മുകളിൽ പ്രായമുള്ള, കൈമുട്ടിന് താഴെ നാല് ഇഞ്ച് എങ്കിലും നീളമുള്ളവർക്ക് കൃത്രിമ കൈ വെച്ചു പിടിപ്പിക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.ഗുണഭോക്താക്കൾ സെപ്റ്റംബർ 5ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷനുവേണ്ടി 9895532812, 9961884128 എന്നീ നമ്പറുകളിൽ ബന്ധപെടണം.അമേരിക്കയിലെ എല്ലൻ മെഡോസ് പ്രോസ്‌റ്റിക് ഹാൻഡ് ഫൗണ്ടേഷൻ്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചിട്ടുള്ളത്.

 മുൻ വർഷങ്ങളിലും നിരവധിപേർക്ക് കൃത്രിമ കൈ പിടിപ്പിച്ചു നൽകിയതിൻ്റെ ചാരിതാർഥ്യത്തോടെയാണ് ഈ വർഷവും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികളായ ഡോ: സുധാ സന്തോഷ്,, ഇ. പി. ചന്ദ്രൻ, വി.ജി നയനാർ, ഷൈന രവീന്ദ്രൻ, ഡോ : എം. വിനോദ് കുമാർ, ടി. എ. രാജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.

Tags