കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളിൽ മോഷണം : ഒന്നേകാൽ ലക്ഷം രൂപയും സാധനങ്ങളും നഷ്‌ടപ്പെട്ടു

Robbery at seven shops on Kannur Press Club Road: Rs. 1.5 lakh and goods lost

കണ്ണൂർ: കണ്ണൂർ നഗര ഹൃദയത്തിലെ പ്രസ് ക്ളബ്ബ് റോഡിലെ ഏഴ് കടകളിൽ പരക്കെ മോഷണം. ഇന്നലെ അർദ്ധരാത്രിയാണ് മഴകള്ളൻ കടകളുടെ മേൽക്കൂരയിലെ ഷീറ്റു പൊളിച്ചും പൂട്ട് തകർത്തും അകത്ത് കയറിയത്. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. വാച്ച്, റെഡിമെയ്ഡ്, ബാഗ് പച്ചക്കറി,മൊബൈൽ തുടങ്ങിയവവിൽപന നടത്തുന്ന കടകളിലാണ് കവച്ച നടന്നത്.

 ജനിൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള വച്ച് കടയിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും എട്ടു വാച്ചുകളും  നവാസിൻ്റെ താജ് മൊബൈൽ ഷോപ്പിൽ നിന്നും ഇയർഫോൺ , ചാർജർ, അനസ് കക്കാടിൻ്റെ ബാഗ് കടയിൽ നിന്നും 2000 രൂപയും ദീപ സ്‌റ്റോറിൽ നിന്നും കത്ത്യ വാളും മറ്റു ഉപകരണങ്ങളും 5000 രൂപയും കവർന്നു നാസർ കക്കാടെന്നയാളുടെ തുണി കടയുടെ പൂട്ടു പൊളിച്ചു കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല തൊട്ടടുത്തരതീ ശൻ്റെ പച്ചക്കറിയിലും കള്ളൻ കയറി. ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലെ കൂത്തുപറമ്പ സ്വദേശിസമീറിൻ്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാൻ്റ്സ്, ഷർട്ട് എന്നിവയും 500 രൂപയും മോഷണം പോയി.
 

Tags