കണ്ണൂർ എടയാർ ക്രഷറിലെ കവർച്ച : തമിഴ് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Robbery at Kannur Edayar Crusher: Five people including Tamil women arrested
Robbery at Kannur Edayar Crusher: Five people including Tamil women arrested

കണ്ണൂർ : കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിലെ കോളയാട് എടയാറിലെ മലബാർ ക്രഷറിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് നാലുസ്ത്രീകൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ. ഇപ്പോൾ മുണ്ടേരി മൊട്ട മതുക്കോത്ത് വലിയ കുണ്ട് കോളനിയിലെ താമസക്കാരായ തഞ്ചാവൂർ സെൻകി പട്ടി സ്വദേശികളായ ലക്ഷ്മി (36), രേവതി (31)സെൽവി ( 27) പാർവതി ( 50)മുണ്ടേരി മൊട്ട കാഞ്ഞിരോട് തെരുവിലെ എസ് എം ഫൈസൽ ( 43) എന്നിവരാണ് അറസ്റ്റിലായത്.

tRootC1469263">

ലക്ഷങ്ങൾ വില വരുന്ന കോപ്പറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ക്രഷറിൽ നിന്നും മോഷണം പോയത്.
ഇവർമോഷ്ടിച്ച സാധനങ്ങൾ കാഞ്ഞിരോട്ടെ ആക്രി കച്ചവട സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു മോഷണ വസ്തുക്കളെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവ വിലയ്ക്ക് വാങ്ങിയ കുറ്റത്തിനാണ് ഫൈസൽ കേസിൽ പ്രതിയായത്. 

തമിഴ് നാടോടി സ്ത്രീകൾ സമാനമായ മറ്റ് പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് കണ്ണവം ഇൻസ്പെക്ടർ കെ വി ഉമേഷ് പറഞ്ഞു കഴിഞ്ഞ 14 മാസത്തോളമായി ക്രഷർ പൂട്ടി കിടക്കുകയായിരുന്നു സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഗേറ്റ് വഴിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. സി.സി.ടി വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ കൂത്തു പറമ്പ് കോടതിയിൽ ഹാജരാക്കി.

Tags