തൃക്കരിപ്പൂരിൽ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച ; 22 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പരാതി

Massive robbery in Thrikaripur house; 22 paise of gold stolen, complaint
Massive robbery in Thrikaripur house; 22 paise of gold stolen, complaint

തൃക്കരിപ്പൂർ :തൃക്കരിപ്പൂരിൽ ചന്തേര പൊലിസ് സ്റേഷൻ പരിധിയിലെ മാണിയാട്ട് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയതായി പരാതി.മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു.രാത്രി 10 ന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്.

tRootC1469263">

ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.4,90,000 വിലമതിക്കുന്ന നെക്ലേസ്, 1,75,000 രൂപയുടെ നെക്ലേസ്, 5,60,000 രൂപയുടെ വളകള്‍, 2,05,000 രൂപയുടെ മോതിരങ്ങള്‍, 35,000 രൂപ വിലവരുന്ന ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം നടത്തിവരികയാണ്.

Tags