കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളിലെ മോഷണം : പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചു

Robbery at seven shops on Kannur Press Club Road: CCTV footage of the accused obtained


കണ്ണൂർ: കണ്ണൂർ നഗരത്തിൽ പ്രസ് ക്ളബ്ബ് റോഡിലെ ഏഴ് കടകളിൽ പരക്കെ മോഷണം നടത്തിയ യുവാവിൻ്റെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചു. മോഷണം നടത്തിയ കടകളിലൊന്നിൽ വെച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. ഒരാൾ ഒറ്റയ്ക്കാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ മോഷണം നടത്തിയത്. ഇതിൻ്റെ ദൃശ്യമാണ് പുറത്തുവന്നത്. കഴിഞ്ഞ മാർച്ചിലും ഈ കടകളിൽ ചിലതിൽ മോഷണം നടന്നിരുന്നു. അന്ന് അൻപതിനായിരം രൂപയും സാധനങ്ങളുമാണ് നഷ്‌ടപ്പെട്ടത് ഇതേ കള്ളൻ തന്നെയാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത് വ്യാപാരികളുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ ടൗൺ പൊലിസ് ഊർജ്ജിതമാക്കിയിട്ടുണ്ട് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

ഇന്നലെ അർദ്ധരാത്രിയാണ് മഴകള്ളൻ കടകളുടെ മേൽക്കൂരയിലെ ഷീറ്റു പൊളിച്ചും പൂട്ട് തകർത്തും അകത്ത് കയറിയത്. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. വാച്ച്, റെഡിമെയ്ഡ്, ബാഗ് പച്ചക്കറി,മൊബൈൽ തുടങ്ങിയവവിൽപന നടത്തുന്ന കടകളിലാണ് കവച്ച നടന്നത്. ജനിൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള വച്ച് കടയിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും എട്ടു വാച്ചുകളും  നവാസിൻ്റെ താജ് മൊബൈൽ ഷോപ്പിൽ നിന്നും ഇയർഫോൺ , ചാർജർ, അനസ് കക്കാടിൻ്റെ ബാഗ് കടയിൽ നിന്നും 2000 രൂപയും ദീപ സ്‌റ്റോറിൽ നിന്നും കത്ത്യ വാളും മറ്റു ഉപകരണങ്ങളും 5000 രൂപയും കവർന്നു നാസർ കക്കാടെന്നയാളുടെ തുണി കടയുടെ പൂട്ടു പൊളിച്ചു കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല തൊട്ടടുത്തരതീ ശൻ്റെ പച്ചക്കറിയിലും കള്ളൻ കയറി. 

ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലെ കൂത്തുപറമ്പ സ്വദേശിസമീറിൻ്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാൻ്റ്സ്, ഷർട്ട് എന്നിവയും 500 രൂപയും മോഷണം പോയി. രണ്ടു മാസത്തിന് ശേഷം വീണ്ടും പ്രസ് ക്ളബ്ബ് റോഡിലെ കടകളിൽ മോഷണം നടന്നത് വ്യാപാരികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട് പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ ജോ. സെക്രട്ടറി കെ കെ കുഞ്ഞ് കുഞ്ഞ് ആവശ്യപ്പെട്ടു. മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡൻ്റ് കെ വി സലീം പൊലിസിനോട് ആവശ്യപ്പെട്ടു.
 

Tags