ന്യൂമാഹിയിൽ രാത്രികാലങ്ങളിൽ സ്ത്രീ വേഷം ധരിച്ച് വീടുകളിൽ കവർച്ച : പുൽപ്പള്ളി സ്വദേശിയായ യുവാവ് അറസ്‌റ്റിൽ
ന്യൂമാഹി : ന്യൂമാഹിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങളുടെ ഇലക്ട്രിക്ക് വയറിംഗ് സാമഗ്രികൾ കവർച്ച ചെയ്ത യുവാവ് പിടിയിൽ. വയനാട് പുൽപ്പള്ളി സ്വദേശി റോമിയോ ബേബി യാണ് പിടിയിലായത്. ന്യൂ മാഹി പാലത്തിന് സമീപം മൂന്നിടങ്ങളിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്.
അലമ്പത്ത് മീത്തൽ ജസീമിന്റെ ഉടമസ്ഥതയിലുള്ള ലാർഡ് റെസ്‌റ്റോ കഫേ, വി.കെ നവാസ്, അലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണത്തിലിരിക്കുന്ന വീടുകളിലാണ് കവർച്ച നടന്നത്. ഒരേരീതിയി ലാണ് മുന്നിടങ്ങളിലും കവർച്ച.രാത്രികാലങ്ങളിൽ സ്ത്രീ വേഷം ധരിച്ച് ആരുടെയും ശ്രദ്ധ യിൽപ്പെടാതെ നിർമ്മാണത്തിലിരി ക്കുന്ന കെട്ടിടങ്ങളിൽ കയറി സാധ നങ്ങൾ കവർച്ച ചെയ്യുകയാണ് ഇയാളുടെ രീതി.കവർച്ച ചെയ്ത ഇലക്ട്രിക്കൽ സാധനങ്ങൾക്ക് പുറമെ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
.jpg)

