ഉദ്ഘാടനം കഴിഞ്ഞിട്ടും റോഡ് നിർമ്മാണം പൂർത്തികരിച്ചില്ല :കടമ്പൂരിൽ കോൺഗ്രസ് ജനകീയ പ്രക്ഷോഭവും റോഡ് ഉപരോധവും നടത്തി

Road construction not completed even after inauguration: Congress holds public protest and road blockade in Kadambur

 കാടാച്ചിറ : ഉദ്ഘാടനം ചെയ്തിട്ടും റോഡ് നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആഡൂർ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രക്ഷോഭവവും റോഡ് ഉപരോധവും നടത്തി .കടമ്പൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്/ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പലറോഡുകളുടെ ഉദ്ഘാടനം മാമാങ്കം നടത്തി ഇതുവരെ ഒരു പ്രവർത്തിയും ആരംഭിക്കാതെ ജനങ്ങളെ പറ്റിക്കുകയാണെന്ന ആരോപണവുമായാണ് കോൺഗ്രസ് പ്രക്ഷോഭ രംഗത്തിറങ്ങിയത്. 

കടമ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പിണറായി സർക്കാരിൻ്റെയും ഇത്തരം അനാസ്ഥയ്ക്കെതിരെ കാടാച്ചിറ ഹൈസ്കൂൾ ,കോട്ടൂർ റോഡ് ഉപരോധിച്ചു. കെ.പി. സി സി അംഗം അഡ്വ. വിപി അബ്ദുൽ റഷീദ് സമരം ഉദ്ഘാടനം ചെയ്തു.ജിജു ആഡൂർ അദ്ധ്യക്ഷനായി.  ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് . കെ .വി ജയരജൻ, കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.ഒ. രജേഷ് , അഭിലാഷ് ആഡൂർ, സനൽ കാടാച്ചിറ , ആരീഫ്, രാജിവൻ കപ്പണ എന്നിവർ സംസാരിച്ചു. എം പി രജേഷ് നന്ദി പറഞ്ഞു.

Tags