കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച പി. സരസന് നാടിൻ്റെ അന്ത്യാഞ്ജലി

The community pays its final respects to P. Sarasan, who died in a road accident in Kannur.


കാടാച്ചിറ : വാഹനാപകടത്തിൽ മരിച്ച മാവിലായി മുണ്ടയോട് ശ്രേയസ്സിൽ പി. സരസന് നാടിൻ്റെ അന്ത്യാഞ്ജലി. മുണ്ടയോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വൈകിട്ട് അഞ്ചിന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കുഴിക്കിലായി യിലുള്ള പെരളശേരി പഞ്ചായത്ത് വാതകശ്മാശനത്തിൽ സംസ്കരിച്ചു.

പരേതരായ കെ.വി.കൃഷ്ണൻ-രുഗ്മിണി ദമ്പതികളുടെ മകനാണ്*പി.സരസൻ (58) ഇന്ന‌ലെ 7.10ന് രാവിലെ ആഡൂർപാലത്ത് സഞ്ചരിച്ച സ്‌കൂട്ടറിൽ നബി ലെന്ന സ്വകാര്യ ബസിടിച്ചാണ് തൽക്ഷണം മരിച്ചത്കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ്.ഭാര്യ:അനിഷ.മകൾ:നന്ദന. സഹോദരങ്ങൾ: പി.ശശി (സി പി എം സംസ്ഥാന കമ്മറ്റി അംഗം), സതീശൻ,ഉഷ, വിനോദൻ (റിട്ട.സബ്ബ് ഇൻസ്പെക്ടർ), ഷീല,ശ്രീജ.

Tags