ആശുപത്രിയിൽ അമ്മയെ കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം : വാഹനാപകടത്തിൽ അഭിനവ് മരിച്ചതിൻ്റെ നടുക്കത്തിൽ വായാട്ട് പറമ്പ് ഗ്രാമം

Tragic end for young man returning after visiting his mother in the hospital: Vayattuparamba village in shock over Abhinav's death in a road accident.

 

 

പരിയാരം:  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടുവരുന്നതിനിടെ യുവാവിനെ വാഹനാപകടത്തിൻ്റെ രൂപത്തിൽ മരണം തട്ടിയെടുത്തു.പരിയാരംഅമ്മാനപ്പാറയിൽ ചുടല-മാതമംഗലം റോഡിലാണ് ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചത് വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മ‌ിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷാ (19) ണ് മരിച്ചത്. 

ബുധനാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിയായ അമ്മയെ കണ്ട് വായാട്ടുപറമ്പിലെ വീട്ടിലേക്ക്. ബൈക്കിൽ മടങ്ങുകയായിരുന്നു. മുടിക്കാനം ജംഗ്ഷനിൽ വെച്ച് അഭിനവ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിൽ പോവുകയായിരുന്ന കെ.എൽ-59 എഫ് 9727 ചെങ്കൽ ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ മണൽകയറ്റി മാതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി ക്കടിയിലേക്ക് വീഴുകയായിരുന്നു. റോഡിൽ തെറിച്ചുവീണഅഭിനവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി. തല ഉടലിൽ നിന്ന് വേർപെട്ട നിലയിലാണ്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്ക്കരിക്കും.

Tags