പറശിനിക്കടവിലെ ഓളപ്പരപ്പിൽ താരമാകാൻ 'റിവർലിൻ ക്രൂയിസ്'; ജില്ലയിലെ ആദ്യ സമ്പൂർണ്ണ എയർകണ്ടീഷൻഡ് ഹൗസ് ബോട്ട് നാളെ നാടിന് സമർപ്പിക്കും

'Riverline Cruise' to be the star of the show at Parasinikkadav; The district's first fully air-conditioned houseboat to be dedicated to the nation tomorrow

തളിപ്പറമ്പ്: മലബാറിന്റെ ടൂറിസം ഭൂപടത്തിൽ തിളങ്ങിനിൽക്കുന്ന പറശിനിക്കടവിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മാറ്റുകൂട്ടാൻ അത്യാധുനിക സൗകര്യങ്ങളോടെ 'റിവർലിൻ ക്രൂയിസ്' ഹൗസ് ബോട്ട് എത്തി. പറശിനിക്കടവിലെ പത്താമത്തെ ഹൗസ് ബോട്ടായ ഇത്, കണ്ണൂർ ജില്ലയിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ആദ്യത്തെ ഹൗസ് ബോട്ട് കൂടിയാണ്.

പൂർണ്ണമായും പറശിനിക്കടവിൽ വച്ചുതന്നെ നിർമ്മാണം പൂർത്തിയാക്കിയ ഈ അത്യാധുനിക എയർകണ്ടീഷൻഡ് ലക്ഷ്വറി ബോട്ടിന്റെ ഉദ്ഘാടനം 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. ആന്തൂർ നഗരസഭാ അധ്യക്ഷ  വി. സതീദേവി ഉദ്ഘാടനം നിർവ്വഹിക്കും. വാർഡ് കൗൺസിലർ  കെ. ദിലീപൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

'Riverline Cruise' to become a star in the Parasinikkadav Olapparappil; The district's first fully air-conditioned houseboat will be dedicated to the nation tomorrow

 

ഐ.പി. ബിശാൽ, കെ.വി. രാമചന്ദ്രൻ, എൻ.പി. പ്രശാന്ത്, ഐ പി ബാഹുൽ, കെ വി ഷിബു, പി രമേശൻ ,പി ധനേശൻ എന്നിവരാണ് ഈ സംരംഭത്തിന്റെ സാരഥികൾ. തളിപ്പറമ്പിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇവർ ഉദ്ഘാടന വിവരങ്ങൾ അറിയിച്ചത്.

പറശിനിക്കടവ് ബോട്ട് ജെട്ടി കേന്ദ്രീകരിച്ചായിരിക്കും സർവീസ് നടത്തുക. ആഡംബരവും സൗകര്യങ്ങളും ഒത്തുചേരുന്ന ഈ ഹൗസ് ബോട്ടിൽ എ.സി കോൺഫറൻസ് ഹാൾ, രണ്ട് ലക്ഷ്വറി കിടപ്പുമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഡേ ക്രൂയിസ് (Day Cruise)
നൈറ്റ് ക്രൂയിസ് (Night Cruise)
ഡിന്നർ ക്രൂയിസ് (Dinner Cruise)
വിവാഹ ചടങ്ങുകൾ (Marriage Functions)
ജന്മദിന ആഘോഷങ്ങൾ (Birthday Parties)
സ്പെഷ്യൽ ഹണിമൂൺ പാക്കേജ് (Special Honeymoon Package)

എന്നീ പാക്കേജുകൾ ഉൾപ്പെടെ വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്തമായ ഒരു യാത്രാനുഭവം സമ്മാനിക്കാൻ റിവർലിൻ ക്രൂയിസ് പൂർണ്ണസജ്ജമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: ബന്ധപ്പെടുക 
📞 9847770076

Tags