ഓണം പ്രമാണിച്ച് വിദ്യാർഥികൾക്കുള്ള അരി വിതരണം 21ന്
Updated: Aug 18, 2026, 12:21 IST
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ കണക്ക് സ്‌കൂൾ അധികൃതർ കൈമാറണം.
കണ്ണൂർ: ഓണം പ്രമാണിച്ച് പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള നാല് കിലോ അരി സ്‌കൂൾ അടയ്ക്കുന്ന വെള്ളിയാഴ്ച വിതരണം ചെയ്യും.ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ കണക്ക് സ്‌കൂൾ അധികൃതർ കൈമാറണം.
ഇത് പ്രകാരമുള്ള അരി സിവിൽ സപ്ലൈസ് കോർപറേഷൻ സ്കൂളുകളിൽ വ്യാഴാഴ്ചയ്ക്ക് ഉള്ളിൽ എത്തിക്കും. വെള്ളിയാഴ്ച ഓണാവധി തുടങ്ങും
.jpg)

