കണ്ണൂരിൽ ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ റിട്ട. എസ്. ഐ പോക്സോ കേസിൽ അറസ്റ്റിൽ
Apr 21, 2025, 15:22 IST
കണ്ണൂർ: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മുൻപൊലിസുകാരനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.
വളപട്ടണം റിട്ട. എസ് ഐയാണ് പോക്സോ കേസിൽ കേസിൽ കുടുങ്ങിയത്. കണ്ണൂർ നഗരത്തിലെ തളാപ്പ് സ്വദേശി ടി. അബ്ദുൽ മജീദാണ് അറസ്‌റ്റിലായത്.രണ്ട് ആൺ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
ഒരു വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് പരാതി. ഇരകളായ കുട്ടികളുടെ മൊഴിയെടുത്തതിനു ശേഷം രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റുചെയ്തത്.
.jpg)


