പറശിനിയിൽ തൊഴാനെത്തിയ റിട്ട: പൊലിസുകാരനെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
പറശിനിക്കടവിൽ നാരായണനെ തട്ടിപ്പിനിരയാക്കിയ ശേഷം കൊടുങ്ങല്ലൂരിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ട് എത്തിയതായിരുന്നു
തളിപ്പറമ്പ : ആളുകളെ കബളിപ്പിച്ചു പണവും സ്വർണവും തട്ടിയെടുക്കുന്ന യുവാവിനെ തളിപറമ്പ് പൊലീസ് പിടികൂടി കോഴി ക്കോട് മാങ്കാരി എം.കെ. ഹൗസിൽ മുഹമ്മദ് താഹയാ ണ്(34) പിടിയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി സനോജിന്റെ മേൽനോട്ടത്തിൽ സി.ഐ: പി.അജിത്‌കുമാറും
സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ കൊടുങ്ങല്ലൂരിലെ ഒരു ലോഡ്ജിൽ നിന്നുംമുഹമ്മദ് താഹയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.
റിട്ട: പൊലീസുകാരൻ കടന്നപ്പള്ളിയിലെ പി. നാരായണനെ കബളിപ്പിച്ച് അണിഞ്ഞ മോതിരവും കൈവശമുണ്ടായി രുന്ന പണവും തട്ടിയെടുത്ത കേസിലാണ് പ്രതിയെ പിടികൂടിയത്. ഭാര്യയെയും മകളെയും കൂട്ടി പറശിനി മുത്തപ്പൻ മടപ്പുരയിലെക്ക് വന്നതായിരുന്നു നാരായണൻ. ധർമ്മശാലയിൽ ബസിറങ്ങി പറശിനിയിലേക്കുള്ള ബസ് സ്റ്റോപ്പിൽ നിൽക്കവെ സതീശനെന്ന് പരിചയപ്പെടുത്തി താഹ സമീപിക്കുകയായിരുന്നു.
ഏറെ പരി ചയം നടിച്ച ഇയാൾ നാരായണൻ്റെഒപ്പം തളിപ്പറമ്പ് സ്റ്റേഷനിൽ താനും ജോലി ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ടു. ഓർമ്മകുറവ് കാരണം ഇയാൾ ജോലി ചെയ്തിട്ടുണ്ടാകുമെന്ന് നാരായണനും കരുതി. തുടർന്ന് തട്ടിപ്പുകാരനും നാരായണൻ്റെ കുടുംബത്തിനുമാപ്പം പറശിനിയിലേക്ക് ബസ് കയറി അവിടെ ബസിറങ്ങിയപ്പോൾ നമുക്ക് കുറെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നാരായണനെ തട്ടിപ്പു കാരൻ ബാറിലേക്ക് ക്ഷണിക്കുകയായിരുന്നു. വേഗം വരാമെന്ന് പറഞ്ഞ് നാരായണൻ കുടുംബത്തെ മടപ്പുരയിലേക്കു അയച്ചു. നാരായണനെ ബാറിലേക്ക് കുട്ടിക്കൊണ്ടു പോയ തട്ടിപ്പുകാരൻ നിർബന്ധപൂർവ്വം മദ്യം കുടിപ്പിച്ച് ഓട്ടോറിക്ഷ പറശിനി ബസ് സ്റ്റാന്റിന് സമീപത്തെ കിണറിന്റെ പരിസരത്തെത്തിച്ചു അപ്പോഴേക്കും നാരായണൻ അവശനായിരുന്നു.
ഇതോടെ നാരായണന്റെ കൈവശമുണ്ടായിരുന്ന മോതിരവും പണവും തട്ടിപ്പുകാരൻ കൈക്കലാക്കി മുങ്ങുകയായിരുന്നു നാരായണൻ്റെപരാതിയെത്തുടർന്ന് പൊലീസ് സംഘം സ്ഥലത്തെ സി.സി.ടി വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നിൽ മുഹമ്മദ് താഹയാണെന്ന് തിരിച്ചറിഞ്ഞത്. സമാനമായ രീതിയിൽ പലയിടത്തും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. പയ്യാവൂരിലെ വയോധികനെ കബളിപ്പിച്ച് അരപവൻ്റെ മോതിരം തട്ടിയെടുത്ത് കേസിൽ കഴിഞ്ഞ ജനുവരി 25ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇതിനു ശേഷം ജാമ്യ ത്തിലിറങ്ങിയപ്പോഴാണ് നാരായണനെ തട്ടിപ്പിനിരയാക്കിയത്. ജനുവരി ഏഴിന് പയ്യാവൂർ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കടാങ്കോട്ട് വീട്ടിൽ നാരായണനെ ഭാസ്കരൻ എന്ന പേരി ലാണ്പരിചയപ്പെട്ടത്. തുടർന്ന് നാരായണനെ തളിപ്പറമ്പ് ബസ്സ്റ്റാന്റിലേക്ക് കൂട്ടിക്കൊണ്ടു
വന്നാണ് തട്ടിപ്പിനിരയാക്കിയത്. നാരായണൻ്റെ മോതിരം തനിക്ക് ഇഷ്‌ടപ്പെട്ടുവെന്ന് ബസ് യാത്രയ്ക്കിടയിൽ പറഞ്ഞ ഇയാൾ തളിപ്പറമ്പിലെത്തിയ പ്പോൾ അതുപോലെ ഒരെണ്ണം തനിക്കുമുണ്ടാക്കുന്നതിനായി സ്വർണപ്പണിക്കാരനെ കാണിക്കാനെന്ന പേരിൽ ഊരി വാങ്ങിച്ച് അതുമായി മുങ്ങുകയായിരുന്നു
പറശിനിക്കടവിൽ നാരായണനെ തട്ടിപ്പിനിരയാക്കിയ ശേഷം കൊടുങ്ങല്ലൂരിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ട് എത്തിയതായിരുന്നു. ഇയാളുടെ മൊബൈൽഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൊടുങ്ങല്ലൂരിലുണ്ടെന്ന സൂചന ലഭിച്ച് എസ് ഐമാരായ പ്രകാശൻ സിനിൻ, സിപിഒ രായ രായ പ്രജീഷ്, മഹേഷ്, ക ലേഷ് എന്നിവരെത്തി പിടികൂടു കയായിരുന്നു.
.jpg)

