റിട്ട: പോലീസുദ്യോഗസ്ഥരുടെ ജില്ലാ സമ്മേളനം ജൂൺ 6ന് കണ്ണൂരിൽ

Retired: District conference of police officers to be held in Kannur on June 6


കണ്ണൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ( കെ എസ്പിപി ഡബ്ലു എ) കണ്ണൂർജില്ലാ സമ്മേളനം ജൂൺ 6 ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗത സംഘം കൺവീനർ കെ പത്മനാഭൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കാലത്ത് പത്ത് മണിക്ക് കണ്ണൂർ റേഞ്ച് ഡി ഐ ജി എച്ച് യതീഷ് ചന്ദ്ര ഐ പി എസ് ഉൽഘാടനം ചെയ്യും. 

ഉച്ചതിരിഞ്ഞ് നടക്കുന്ന പൊതുസമ്മേളനം അഡ്വ: ടി ഒ മോഹനൻ എം എൽ എ ഉൽഘാടനം ചെയ്യും. പരിശീലന കാലം ഡ്യൂട്ടി കാലയളവായി പരിഗണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുമെന്ന് പത്മനാഭൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുയ്യം രാഘവൻ , ജില്ലാ പ്രസിഡണ്ട് എ ജയരാജൻ, കെ ഡി ഫ്രാൻസിസ് , ടി ജയപ്രകാശ് ദിലീപ് പാറക്കണ്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Tags