കെ.കെ നാരായണന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളെത്തി : മുഷ്ടിചുരുട്ടി ജന്മനാട്
കണ്ണൂർ : മുൻ ധർമ്മടം എം.എൽ.എ യും സി.പി.എം നേതാവും സഹകാരിയുമായ കെ.കെ നാരായണന് ജന്മനാടായ പെരളശേരിയുടെ അന്ത്യാ ജ്ഞലി പെരളശേരി എടക്കടവിലെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിക്കാണ് ഭൗതിക ശരീരം പൊതുദർശനത്തിനെത്തിച്ചത്. ചൊവ്വാഴ്ച്ച രാത്രി മുതൽ ജനനായകനെ കാണാൻ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ബുധനാഴ്ച്ച രാവിലെ 10.30നാണ് ഭൗതികശരീരം കെ.കെ യുടെ ഒട്ടനവധി ഓർമ്മകൾ വീണു കിടക്കുന്ന പെരളശേരി ടൗണിലൂടെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ എത്തിച്ചത്.
tRootC1469263">ആയിരങ്ങളാണ് ഇവിടെ ജനനായകനെ കാണാനെത്തിയത്. കെ. കെ യുമായി വളരെ ചെറുപ്പം മുതൽ ബന്ധം പുലർത്തിയവരും കൂടെ പ്രവർത്തിച്ചവരും ഉൾപ്പെട്ട വ്യത്യസ്ത തുറകളിലുള്ളവർ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്ന് അന്തിമോപചാരമർപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ജില്ലാ പഞ്ചായത്ത് പ്രസി. ബിനോയ് കുര്യൻ,ടി. ഷബ്ന , സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, കാരായി രാജൻ, പി.വി ഗോപിനാഥൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
.jpg)


