ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണൂർ കോർപ്പറേഷനിൽ പ്രമേയം


കണ്ണൂർ:ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് അവതരിപ്പിച്ച പ്രമേയത്തെ ടി.ഒ മോഹനൻ പിന്താങ്ങി.ഫെബ്രുവരി 10 ന് ആരംഭിച്ച രാപ്പകല്‍ സമരം 40 ദിവസം കഴിഞ്ഞ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്.
സമരത്തെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുകയും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ്. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം അടിയന്തിരമായി വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നതായി മേയർ അറിയിച്ചു.കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വെൻ്റിംഗ് സോണുകൾ നിശ്ചയിക്കുന്നതിനായി വിവിധ സോണുകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ ടൗൺ വെൻ്റിംഗ് കമ്മിറ്റി പരിശോധിച്ചത് പ്രകാരമുള്ള സ്ഥലങ്ങൾ കൗൺസിൽ അംഗീകരിച്ചു. ആയത് പ്രകാരം രാഷ്ട്രീയ പാർട്ടി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് കൂട്ടി തെരുവ് കച്ചവടം പുനക്രമീകരിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മേയർ അറിയിച്ചു.

പദ്ധതി പ്രവർത്തനങ്ങളിൽ ഉദ്ദേശിച്ച പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും ഒരു വിഭാഗംഉദ്യോഗസ്ഥരുടെയും കരാരുകാരുടെയും ഭാഗത്ത് നിന്നുള്ള അനാസ്ഥയും നിസഹകരണവും പദ്ധതി നിർവഹണത്തിന് തടസമായിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.. നടപ്പാകാത്ത ഓരോ പദ്ധതിയും പരിശോധിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതിനും തീരുമാനിച്ചു.നഗര സൗന്ദര്യവത്കരണ പദ്ധതിപ്രവൃത്തികൾഎത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും അറിയിച്ചു.യോഗത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ , എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ മുൻ മേയർ ടി. ഒ മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, സാബിറ ടീച്ചർ, ടി.രവീന്ദ്രൻ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.