റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രവർത്തക കൺവെൻഷൻ 21 ന് കണ്ണൂരിൽ

Republican Party of India State Workers Convention at Kannur on 21st

 കണ്ണൂർ : എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇൻഡ്യയുടെ (ആർ പി ഐ) സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 21 ന് രാവിലെ പതിനൊന്നര മണിക്ക് താവക്കര ഗ്രീൻപാർക്ക് റസിഡൻസിയിൽ കേന്ദ്ര മന്ത്രി ഡോക്ടർ രാംദാസ് അത്തേവാല ഉദ്ഘാടനം ചെയ്യുമെന്ന് ദേശീയ വൈസ് പ്രസിഡണ്ട് നുസ്രറത്ത് ജഹാൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

tRootC1469263">

മാറുന്ന കേരള രാഷ്ട്രീയം എൻ ഡി എ ക്ക് അനുകൂലമാക്കുന്നതിന് ദളിത് - ആദിവാസി- പിന്നോക്ക വിഭാഗങ്ങളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിക്ക് കേരളത്തിലെ സ്വാധീനം ഊർജ്ജിതപ്പെടുത്തി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൺവെൻഷൻ വേദിയാകും. 

സംസ്ഥാനത്തു നിന്നുള്ളആയിരം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.കേരളത്തിലെ അവശതയനു
ഭവിക്കുന്ന വിഭാഗങ്ങളുടെ ശബ്ദമായി മാറുകയാണ് കൺവെൻഷൻ കൊണ്ടു ലക്ഷ്യമിടുന്നതെന്ന് നുസ്റത്ത് ജഹാൻ പറഞ്ഞു. 

മഹാരാഷ്ട്രയിൽ വൻജന സ്വാധീനമുള്ള പാർട്ടിയാണ് ആർ പി ഐയെന്നും,വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ ഡി എ ക്ക് ഒപ്പംചേർന്നോ - തനിച്ചോ പാർട്ടി മത്സരിക്കുമെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സുധീഷ് നായർ, ടി ജി ജയകുമാർ , സുനിൽ മന്നത്ത് , രത്നാകരൻ ചെങ്ങളായി എന്നിവരും പങ്കെടുത്തു.

Tags