ഭൂദാനപ്രസ്ഥാന നായകൻ 'വിനോ ഭാവെ'യെ അനുസ്മരിച്ചു

Remembered Bhoodan movement hero 'Vino Bhave'
Remembered Bhoodan movement hero 'Vino Bhave'

കണ്ണൂർ: ഭൂദാനപ്രസ്ഥാനത്തിന് രൂപം നൽകി "സർവ്വോദയം" സാർത്ഥകമാക്കിയ ആചാര്യ വിനോ ഭാവെയുടെ 42 മത് ചരമദിനം കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധിമാർഗ്ഗ പ്രവർത്തകർ വിനോഭാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മഹാത്മാ മന്ദിരത്തിൽ അനുസ്മരണ യോഗം മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ: വിജയൻ ചാലോട് ഉദ്ഘാടനം ചെയ്തു.

tRootC1469263">

ജില്ലാ പ്രസിഡണ്ട് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത് ,പി.വി.നരേന്ദ്രൻ, ദിനു മൊട്ടമ്മൽ, എം.ടി.ജിനരാജൻ , പി.വിജയകുമാർ , ഡി.പി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

Tags