പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം : കണ്ണൂർ സ്വദേശിയായ മദ്രസ അധ്യാപകൻ റിമാൻഡിൽ

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം : കണ്ണൂർ സ്വദേശിയായ മദ്രസ അധ്യാപകൻ റിമാൻഡിൽ
Sexual assault on minor: Kannur native madrasa teacher remanded
Sexual assault on minor: Kannur native madrasa teacher remanded

കണ്ണൂർ :പോക്സോ കേസിൽ കണ്ണൂർ സ്വദേശിയായ മദ്രസ അധ്യാപകനായ യുവാവ് റിമാൻഡിൽ. കണ്ണൂർ സ്വദേശി ഫൈസലാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയെത്തുടർന്നാണ് ബാലുശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

tRootC1469263">

കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ എത്തിയാണ് ഇയാൾ കുട്ടിയെ പലവട്ടം ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്. ‌പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 
Tags