കണ്ണൂരിൽ പോക്സോ കേസിൽ ബധിരനും മൂകനുമായ മധ്യവയസ്ക്കൻ റിമാൻഡിൽ

Deaf and mute middle-aged man remanded in Kannur POCSO case.

വടകര :സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പോക്സോ കേസിൽ മധ്യവയസ്‌കൻ പൊലീസിന്റെ പിടിയിൽ. ചോറോട് മുട്ടുങ്ങൽ സ്വദേശി കരക്കെട്ടിന്റവിട കരീമിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബധിരനും മൂകനുമാണ് ഈക്കഴിഞ്ഞ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

വിദ്യർഥിനി സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കടയിലേക്ക് പോകുമ്പോഴും ഉൾപ്പെടെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വടകര പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Tags