കാസറഗോഡ് വീട്ടിൽ ഒറ്റയ്ക്കായ പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻശ്രമം: ബന്ധു അറസ്റ്റിൽ

rape

ബേക്കൽ : വീട്ടിൽ ഒറ്റയ്ക്കായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്താണ് ബന്ധു എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

tRootC1469263">

ഇതോടെ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി. നിലവിളി കേട്ട അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കള്‍ എത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Tags