ചെമ്പേരിയിൽ വയോധികനെ വെട്ടി പരുക്കേൽപ്പിച്ച ബന്ധു അറസ്റ്റിൽ
Mar 28, 2025, 14:29 IST


പയ്യാവൂർ :ചെമ്പേരി വേങ്കുന്നിൽ വയോധികനെ വെട്ടി പരുക്കേൽപിച്ച കേസിൽ ബന്ധുവിനെ കുടിയാൻമല പൊലിസ് അറസ്റ്റു ചെയ്തു. വേങ്കുന്നിലെ ജെയിംസിനെയാണ് ഇയാൾ കോടാലി കൊണ്ടു നടുപുറത്ത് വെട്ടി പരുക്കേൽപ്പിച്ചിത്.
ജയിംസിൻ്റെ പിതൃസഹോദരരപുത്രനാണ് സണ്ണി. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമായത്. സണ്ണിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പരുക്കേറ്റ ജെയിംസ് കണ്ണൂർ മെഡിക്കൽ കോളേജ്ആശുപത്രിയിൽ ചികിത്സയിലാണ്. സണ്ണിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.