മുന്നറിയിപ്പിന് പുല്ലുവില ; അടിയൊഴുക്ക് ശക്തമായ പയ്യാമ്പലം ബീച്ചിൽ യുവാക്കളുടെ 'റീൽസ്' സാഹസം

The price of warning; 'Reels' adventure of youth at Payyambalam beach with strong undercurrent
The price of warning; 'Reels' adventure of youth at Payyambalam beach with strong undercurrent

കണ്ണൂർ : കനത്ത അടിയൊഴുക്കും ശക്തമായ തിരമാലയുമുള്ള പയ്യാമ്പലം ബീച്ചിൽ നീന്താനിറങ്ങി യുവാക്കൾ. ഒരു മാസത്തിനിടെ രണ്ടിലധികം അപകട മരണങ്ങൾ നടന്ന പയ്യാമ്പലം ബീച്ചിൽ പൊലിസിൻ്റെയും സുരക്ഷാ ഗാർഡുകളുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് അഞ്ചോളം യുവാക്കൾ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം  മൂന്ന് മണിയോടെ കടലിലിറങ്ങിയത്. 

tRootC1469263">

സെൽഫി സ്റ്റിക്കടക്കം ബീച്ചിലിറങ്ങിയ യുവാക്കൾ റീൽസ് എടുക്കാനാണ് ശ്രമിച്ചത്. അപകടം മനസ്സിലാക്കിയ തീരദേശ പോലീസും ലൈഫ് ഗാർഡും നിർബന്ധിച്ച് യുവാക്കളെ കരയ്ക്ക് കയറ്റുകയായിരുന്നു. മഴ മാറി വെയിൽ വന്നുവെങ്കിലും ബീച്ചിലെത്തുന്ന സന്ദർശകർ കടലിൽ ഇപ്പോൾ ഇറങ്ങുന്നത് അപകടം വിളിച്ചു വരുത്താൻ ഇടയാക്കുന്നതാണെന്ന് നീന്തൽ പരിശീലകനും ലൈഫ് ഗാർഡുമായ ചാൾസൺ ഏഴിമല പറഞ്ഞു.

നീന്താൻ നല്ല വശമുള്ളവർ പോലും ഇപ്പോൾ കടലിൽ ഇറങ്ങുന്നത് അപകടത്തിനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ കനത്ത മഴയും കടൽക്ഷോഭവും കൊണ്ട് പയ്യാമ്പലം ഉൾപ്പെടെയുള്ള ബീച്ചുകളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം കലക്ടർ നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതു നീക്കിയത്.

Tags