കണ്ണൂർ ജില്ലയിൽ ഏപ്രിൽ 20 മുതൽ ചെങ്കല്ലിന് എട്ടുരൂപ കൂട്ടും

Red stone price to increase by Rs 8 in Kannur district from April 20

കണ്ണൂർ: നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുവായ ചെങ്കല്ലിന് ഏപ്രിൽ 20 മുതൽ വില വർദ്ധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽകുമ്പോൾത്തെന്നെ തൊഴിലാളികളുടെ കൂലിയുൾപ്പെടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ മേഖലയിലുള്ളവർ അനുഭവിക്കുന്നതെന്ന് ഇവർപറഞ്ഞു.

അതിനാൽ ഏപ്രിൽ 20 മുതൽ ചെങ്കല്ലിന് നിലവി ലുള്ളതിനേക്കാൾ 8 രൂപവർദ്ദിപ്പിക്കാൻ തീരുമാനിച്ചതായിഅസോസിയേഷൻ സെക്രട്ടറി പി പ്രകാശ് പറഞ്ഞു. ഭാരവാഹികളായടി പി അബ്ദുൾ അസീസ്, കെ മണികണ്ഠൻ, എം പി മനോഹരൻ , മുസ്തഫ പയ്യന്നൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags