കെട്ടിട നിർമ്മാണത്തിനായി സ്വകാര്യ വ്യക്തി അശാസ്ത്രീയമായി മണ്ണെടുത്ത് അപകടവസ്ഥയിലായ തളിപ്പറമ്പ് തമ്പുരാന്‍നഗര്‍ റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചു
തളിപ്പറമ്പ : കെട്ടിട നിർമ്മാണത്തിനായി സ്വകാര്യ വ്യക്തി അശാസ്ത്രീയമായി മണ്ണെടുത്ത് അപകടവസ്ഥയിലായ തമ്പുരാന്‍നഗര്‍ റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചു. കോൺക്രീറ്റ് മതിൽ ഉൾപ്പെടെ നിർമ്മിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡ് ഇടിഞ്ഞ് ദിവസങ്ങൾ ആയിട്ടും സ്ഥലമുടമ പരിഹാരം കാണാത്തതിൽ കൂടുതൽ നടപടിയുമായി മുന്നോട്ട് പോകാൻ നഗരസഭ മുന്നോട്ട് പോകാൻ ഒരുങ്ങവെയാണ് സ്ഥലമുടമ അയഞ്ഞത്. ആക്ഷൻ കമ്മിറ്റിയും നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.
കെട്ടിട നിർമ്മാണത്തിനായി സ്വകാര്യ വ്യക്തി അശാസ്ത്രീയമായി മണ്ണെടുത്തതോടെയാണ് ചിറവക്കിൽ നിന്ന് രാജരാജേശ്വര ക്ഷേത്രം, തമ്പുരാൻ നഗർ ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡ് തകരാൻ കാരണമായത്. റോഡ് തകർന്നതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. ആക്ഷൻ കമ്മിറ്റിയുടെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നിരാഹാര സമരത്തിനും ഒരുങ്ങിയിരുന്നു. എം.എൽ.എ, തളിപ്പറമ്പ് നഗരസഭാ അധികൃതരും മറ്റു ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന യോഗങ്ങളും ചേർന്നിരുന്നു.

റോഡ് പുനർ നിർമ്മിക്കണമെന്നും അതിനുള്ള ചെലവ് എത്രയായാലും സ്ഥലം ഉടമ തന്നെ വഹിക്കണമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചത്.റീടൈനിംഗ് വാൾ നിർമ്മിക്കാൻ തയ്യാറല്ലെങ്കിൽ നഗരസഭ മുൻകൈയ്യെടുത്ത് റോഡ് പുനർനിർമിക്കാനും ചെലവ് ഈടാക്കുന്നതുൾപ്പെടെ മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു .എന്നാൽ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനുളള പെർമിറ്റ് നൽകുന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചാലെ റീട്ടൈനിംഗ് വാൾ പണിയൂ എന്നാ
ണ് സ്ഥലമുടമ നിലപാട് സ്വീകരിച്ചത്.
സെപ്റ്റംബർ 7 വരെയാണ് റീടൈനിങ് വാൾ പണിയുന്നതിനും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനും സ്ഥലമുടമയ്ക്ക് സമയം അനുവദിച്ചത്. നഗരസഭ കൂടുതൽ നടപടിയിലേക്ക് കടക്കാൻ ഒരുങ്ങവേ ചൊവ്വാഴ്ച രാവിലെ യോടെയാണ് സ്ഥലമുടമയുടെ നേതൃത്വത്തിൽ റോഡ് പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ചത്.നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ ഉൾപ്പെടെ സ്ഥലത്ത് എത്തിയി രുന്നു.80 തോളം കുടുംബങ്ങൾ അഭിമുഖികരിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സ്ഥലമുടമ മുന്നിട്ടിറങ്ങിയതിൽ നഗരസഭയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമുണ്ടെന്ന് അദ്ദേഹം ചെയർപേഴ്സൺ പി കെ സുബൈർ പറഞ്ഞു. ആക്ഷൻ കമ്മറ്റി ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.
.jpg)

