വിദ്യാലയങ്ങളിൽ വായന മാസാചാരണത്തിന് തുടക്കമായി
Jun 19, 2025, 14:36 IST
ആറ്റടപ്പ: വിദ്യാലയങ്ങളിൽ വായന മാസാചരണത്തിന് തുടക്കമായി. ആറ്റടപ്പ നമ്പർ ടു എൽ പി സ്കൂളിൽ വിവിധ പരിപാടികൾ ഉണ്ടായി. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.പി. അജിലേഷ് അധ്യക്ഷനായി. കെ.വി.ജയരാജ് എംകെ അങ്കുരാജൻ, പ്രധാന അധ്യാപിക വി. വി.സ്മിത വി.ഹസ്നത്ത് എന്നിവർ സംസാരിച്ചു.
കിഴുന്ന എൽ.പി.സ്കൂളിൽ പുസ്തക പരിചയം, കിസ്സ് മത്സരം, പുസ്തകപ്രദർശനം, വായന പ്രതിജ്ഞ എന്നിവയുണ്ടായി രവീന്ദ്രൻ കിഴുന്ന ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് സനിഷ അധ്യക്ഷയായി പ്രധാന അധ്യാപിക സി.ധന്യ,കെ.ജൂലി, റീമ ശർമ,അർഷ വിനോദ് എന്നിവർ സംസാരിച്ചു.
.jpg)


