സർവ്വീസിലിരുന്ന കാലത്തും രത്‌നകുമാർ പ്രവർത്തിച്ചത് സിപിഎമ്മിനുവേണ്ടി: കെ.കെ. വിനോദ് കുമാർ

Ratna Kumar worked for the CPM even during his service: K.K. Vinod Kumar
Ratna Kumar worked for the CPM even during his service: K.K. Vinod Kumar

കണ്ണൂർ: സർവ്വീസിലിരിക്കുന്ന കാലത്തും റിട്ട. എസിപി ടി.കെ. രത്‌നകുമാർ പ്രവർത്തിച്ചത് സിപിഎം ആജ്ഞാനുവർത്തിയായ ഉദ്യോഗസ്ഥനായിട്ടായിരുന്നുവെന്നും അതിനുള്ള പ്രതിഫലമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുള്ള സ്ഥാനാർത്ഥിത്വമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാർ പ്രസ്ഥാവനയിൽ പറഞ്ഞു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ കേസ് അന്വേഷിച്ചത് അന്നത്തെ എസിപിയായിരുന്ന ടി.കെ രത്‌നകുമാറാണ്. കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന് അന്ന് തന്നെ വ്യാപകമായ ആരോപണമുയർന്നിരുന്നു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

tRootC1469263">

അന്വഷണത്തിൽ കൃത്യമായി ഇടപെട്ട് കേസ് വഴിതിരിച്ച് വിട്ടത് രത്‌നകുമാറാണ്. കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നത് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ പി.പി. ദിവ്യയാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന വാദം അന്ന് തന്നെ ഉയർന്നിരുന്നു. കൃത്യമായ ഇടപെടൽ നടത്തി കേസ് തേച്ചുമായ്ച്ച് കളയാനും ദിവ്യയെ രക്ഷപ്പെടുത്താനും പോലീസ് ഒത്താശചെയ്തുവെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. അന്വേഷണം അട്ടിമറിക്കാൻ സിപിഎം നിർദ്ദേശപ്രകാരം മുൻകയ്യെടുത്തത് അന്നത്തെ എസിപിയായിരുന്ന രത്‌നകുമാറാണ്. അതിനുള്ള പാരിതോഷികമാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വമെന്നും വിനോദ്കുമാർ പറഞ്ഞു.

Tags