അഡ്വ: റഷീദ് കവ്വായിയെ പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു
Mar 5, 2025, 18:47 IST


കണ്ണൂർ : നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ.പി.സി.)ചെയർമാൻ അഡ്വ. റഷീദ് കവ്വായിയെ പാലക്കാട് ഡിവിഷണൽ റെയിൽവെ യുസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി വീണ്ടും തെരഞ്ഞെടുത്തായി ഡിവിഷനൽ റെയിൽവേ കൊമേഴ്സ്യൽ മാനേജർ അരുൺ തോമസ് അറിയിച്ചു. കണ്ണൂർ എം.പി. കെ.സുധാകരൻ്റെ നോമിനിയായാണ് തെരഞ്ഞെടുപ്പ് .
രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായ റഷീദ് കവ്വായി നിലവിൽ 'ഡി. സി. സി. ജനറൽ സെക്രട്ടറിയാണ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം, സ്ക്വയർ സിംഗേർസ് ജനറൽ സെക്രട്ടറി, പ്രിയദർശിനി പബ്ലിക്കേഷൻ ജില്ലാ ചെയർമാൻ, തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു വരികയാണ്. കണ്ണൂർ ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഇദ്ദേഹം സെൻട്രൽ നോട്ടറിയുമാണ്..
