റസീനയുടെ മരണത്തിൽ പൊലിസ് സി.പി.എം ഒത്താശയോടെ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു : കെ.കെ അബ്ദുൽ ജബ്ബാർ

Explosion at bakery manufacturing unit center in Iritty Matam
Explosion at bakery manufacturing unit center in Iritty Matam

കണ്ണൂർ : കായലോട് പറമ്പായിയിൽ ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തങ്ങളുടെ പ്രവർത്തകരെ കള്ളക്കേസിൽ  കുടുക്കാൻ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് എസ്.ഡി. പി. ഐ നേതാവ് അബ്ദുൽ ജബ്ബാർ കണ്ണൂർ ഹോട്ടൽബിനാലെ ഹാളിൽ വാർത്താ സമ്മേളനത്തിൽപറഞ്ഞു

കായലോട് പറമ്പായിയിൽറസീനയെന്നെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി പ്രവർത്തകരെ കേസിൽ കുടുക്കാൻ സി.പി.എം ഗൂഢാലോചന നടത്തിയതായും ഭരണകക്ഷിയുടെ സമ്മർദത്തിലാണ് പിണറായി പൊലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പറഞ്ഞു. 

tRootC1469263">

റസീനയുടെ കുടുംബ പ്രശ്നത്തിൽ ബന്ധുക്കളായ എസ്.ഡി.പി.ഐ പ്രവർത്തകർ ഇടപെട്ടതും പാർട്ടി ഓഫീസിൽ മധ്യസ്ഥത ചർച്ച നടന്നതും എങ്ങിനെയാണ് സദാചാര പൊലീസിങ്ങായി ചിത്രീകരിക്കുന്നത്.
കുടുംബപ്രശ്നത്തിലും കച്ചവട തർക്കത്തിലും പൊതു പ്രവർത്തകർ എന്ന നിലയിൽ പ്രശ്നപരിഹാരത്തിന് എല്ലാ പാർട്ടിക്കാരും ഇടപെടാറുണ്ട്.  വേങ്ങാട് മേഖലയിൽ പാർട്ടിയുടെ വളർച്ചയിൽ വിറളി പൂണ്ടവർ പൊലീസിനെ ഉപയോഗിച്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ കേസിൽ കുടുക്കുകയാണ്. 

ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപറമ്പ്, സെക്രട്ടറി ഷഫീഖ് പി.സി, ജില്ലാ കമ്മിറ്റിയംഗം റുബീന എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Tags