മീറ്റർ റീഡിങ്ങിനായി വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെതിരെ പോക്സോ കേസെടുത്തു ;സംഭവം കണ്ണൂരിൽ

kseb
kseb


കണ്ണൂർ: മീറ്റർ റീഡിങ്ങിനായി ആരുമില്ലാത്ത സമയം വീട്ടിലെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെ എസ് ഇ ബി കരാർ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി.പോക്സോ കേസ് ചുമത്തിയ കെഎസ്ഇബി കരാർ ജീവനക്കാരനെ പൊലിസ് രക്ഷിതാക്കളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റ്യാട്ടൂര്‍ സ്വദേശിയായ യുവാവിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

tRootC1469263">

വീട്ടിൽ മീറ്റർ റീഡിങ്ങിന് എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ മീറ്റർ റീഡിങ് ജീവനക്കാരനാണ് കുറ്റാരോപിതൻ. ഇരയായ കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Tags