രാമായണം ആത്മീയ യാത്രയുടെ ഭൂപടം : എസ്. ആർ ഡി. പ്രസാദ്
അഴീക്കോട് : മനുഷ്യ ജീവിതത്തിൽ വർത്തമാനകാല ആത്മീയ യാത്രയുടെ ഭൂപടമാണ് രാമായണമെന്ന് പത്മശ്രീ എസ് ആർ.ഡി പ്രസാദ് അഭിപ്രായപെട്ടു. പള്ളിപ്പിരിയാരത്ത് പുതിയ ഭഗവതി കാവിൽ നടന്ന "രാമസവിധേ _ രാമായണ സദസ്" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലങ്ക ലക്ഷ്യമാക്കിയ വാനരപ്പട ലക്ഷ്യം കാണാതെ ഉഴലുമ്പോൾ ഋഷ്യാമൂകാചലത്തിൽ വച്ച് ഹനുമാന് , ജാംബവാൻ നൽകുന്ന ഉപദേശം യഥാർത്ഥത്തിൽ മന:ശാസ്ത്രപരമായ കൗൺസിലിംഗ് തന്നെയായിരുന്നു. ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ ഇന്നു നിലനിൽക്കുന്ന എഡുക്കേഷൻ കൗൺസലിംഗിൻ്റെ പ്രാക് രൂപമാണ് ജാംബവാൻ്റെ ഉപദേശമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അന്തരീക്ഷ പഠന ശാസ്ത്രജ്ഞൻ ഡോ . എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് വാര്യർ പൂമംഗലം, ഡോ ടി.കെ ജയരാജ് , ഒ അശോക് കുമാർ, പി. രമേശൻ , സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ . സഞ്ജീവൻ അഴീക്കോട് എന്നിവർ സംസാരിച്ചു. രാമായണത്തെ ആസ്പദമാക്കി രാജേഷ് വാര്യർ രചിച്ച രാമ സവിധേ വ്യാഖ്യാന പുസ്തകം യോഗത്തിൽ പ്രകാശിപ്പിച്ചു.
.jpg)

