രാമശബ്ദം കേട്ടാൽ ഇലക്കൈ കൊണ്ട് തൊഴും ചെടി ;രാമശബ്ദവും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പഠിക്കപ്പെടണമെന്ന് രാമായണസമ്മേളനം

Hearing the sound of Rama, one can plant a tree with one's hands; Ramayana conference urges study of the interrelationship between the sound of Rama and nature
Hearing the sound of Rama, one can plant a tree with one's hands; Ramayana conference urges study of the interrelationship between the sound of Rama and nature

കണ്ണൂർ: രാമശബ്ദം കേൾക്കുമ്പോൾ സസ്യത്തിലെ ഇലകൾ പരസ്പരം ചേർന്ന് നമസ്കാരാകൃതി കൊള്ളുന്ന ചെടിയുണ്ടെന്ന് കണ്ണൂരിൽ നടന്ന രാമായണ സമ്മേളനം.പള്ളിക്കുളം യോഗീശ്വര സമാധി മണ്ഡപം മഹാവിഷ്ണു ക്ഷേത്ര സമുച്ചയത്തിൽ  കർക്കടകം രാമായണ പാരായണ മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഞായറാഴ്ചസംഘടിപ്പിച്ച സാംസ്കാരിക സമ്മേളനമാണ്  സസ്യലതാതികളും മനുഷ്യശബ്ദവും തമ്മിലുള്ള പാരസ്പര്യം ചൂണ്ടിക്കാട്ടിയത്. 
 

tRootC1469263">

ശ്രീരാമനാമജപം കേൾക്കുമ്പോൾ സസ്യങ്ങളിലുണ്ടാകുന്ന മാറ്റം ശ്രദ്ധേയമാണെന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം ഊട്ടിയുറപ്പിക്കുന്നതാണ് രാമായണ വായനയെന്നും സദസ്സ് ഉദ്ഘാടനം ചെയ്ത സംസ്കൃത പണ്ഡിതനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പ്രഫ ഡോ. മനോഹരൻ ചൂണ്ടിക്കാട്ടി. 
തൊടിയിൽ വളരുന്ന ഒരു സസ്യമാണ് രാമപച്ച എന്ന തൊഴുകണ്ണി

 ശ്രീരാമ നാമം കേൾക്കുമ്പോൾ തൊടിയിലുള്ള രാമനമ പച്ച എന്ന തൊഴുകണ്ണി ചെടിയുടെ ഇലകൾ കറങ്ങി രണ്ടു ഇലകൾ തമ്മിൽ കൂപ്പുകൈ പോലെ നിൽക്കുന്നത് കാണാമെന്നും അതു കൊണ്ടാണ് ഈ ചെടിയെതൊഴുകണ്ണിഎന്ന് വിളിക്കുന്നതെന്നും പ്രഫ മനോഹരൻ പറഞ്ഞു. കോഡാരിയോ കാലിക്സ് മോട്ടോറിയസ്,ഇന്ത്യൻ ടെലഗ്രാഫ് പ്ലാൻ്റ് , ഡെസ് മോഡിയം ഗൈറൻസ് എന്നൊക്കെ സസ്യശാസ്ത്രജ്ഞർ വിളിക്കുന്ന സസ്യമാണിത്. 

രാമനാമസങ്കീർത്തനങ്ങളുടെ കമ്പനം സസ്യലതാദികളിൽ സൃഷ്ടിക്കുന്ന മാറ്റം വളരെ ശ്രദ്ധേയമാണ്. നിരവധി ഔഷധഗുണങ്ങളുള്ള പുല്ല് വർഗത്തിൽ പ്പെടുത്താവുന്ന കുറ്റിച്ചെടിയാണിവ. വെറ്റിവർ , ഖുസ് പുല്ല് എന്നിങ്ങനെ വിവിധ പേരുകളിൽ ഇവ അറിയപ്പെടുന്നു.തുടർച്ചയായുള്ള
നാമ സങ്കീർത്തനങ്ങൾ കേൾക്കുമ്പോൾ സസ്യങ്ങളിൽ സൃഷ്ടിക്കുന്ന കമ്പനം മനുഷ്യശബ്ദവും സസ്യങ്ങളും  തമ്മിലുള്ള പാരസ്പര്യവും ആധുനിക കാലഘട്ടത്തിൽ പഠിക്കപ്പെടുന്നതിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുംഭകോണത്തെ അണ്ണാ മെഡിക്കൽക്കോളജിൽ ഈ സസ്യത്തെക്കുറിച്ചും അതിൻ്റെ ഔഷധ ഗുണങ്ങളും ഗവേഷണ പഠന വിഷയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആയിരം വർഷങ്ങൾക്ക് മുമ്പ് തമിനാട്ടിൽ ഗംഗൈ കൊണ്ട ചോളൻ്റെആടി തിരുവാതിര ആഘോഷവും മലയാളക്കരയിലെ കർക്കടക രാമായണ പാരായണവും സനാതനഭാരതത്തിൻ്റെ ഏകത്വ മുദ്രകളാണെന്ന് സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ സഞ്ജീവൻ അഴീക്കോട് പറഞ്ഞു.

ഗംഗാജലം തമിഴ്നാട്ടിലെത്തിച്ച് രാജേന്ദ്ര ചോളൻ ശിവലിംഗത്തിൽ നടത്തിയ അഭിഷേകവും ശ്രീരാമൻ രാമശ്വേരത്ത് നടത്തിയ ശിവലിംഗ പ്രതിഷ്ഠയും ഉത്തര ഭാരതവും ദക്ഷിണ ഭാരതവും തമ്മിലുള്ള ബന്ധ മുദ്രകളാണെന്നും ഇവസനാതന സംസ്കൃതിയുടെ പാഠ്യവിഷയങ്ങളാണെന്നും ഡോ സഞ്ജീവൻ അഴീക്കോട് ഓർമ്മിപ്പിച്ചു.


ഗംഗൈ കൊണ്ട ചോളൻ്റെ ജന്മനക്ഷത്രം ആടി മാസത്തിലെ തിരുവാതിരയാണ്. ആയിരം വർഷങ്ങൾക്ക് മുമ്പ് ഗംഗൈ കൊണ്ട ചോളൻ നടത്തിയ ശിവപ്രതിഷ്ഠ ആടി തിരുവാതിരയായി ആഘോഷിക്കുന്നതും ആ ക്ഷേത്രമിപ്പോൾ  യുനസ്കോ പൈതൃക പട്ടികയിൽ പെട്ടതും ഡോ. സഞ്ജീവൻ അഴീക്കോട് എടുത്തുപറഞ്ഞു. പ്രധാന മന്ത്രി ഞായറാഴ്ച  ഗംഗൈ കൊണ്ട ചോള ക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ദ്രാവിഡ സാംസ്കാരിക പ്രാധാന്യം അദ്ദേഹംസദസ്സിനെ ഓർമ്മപ്പെടുത്തിയത്.

പള്ളിക്കുളം ക്ഷേത്ര സമുച്ചയത്തിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡണ്ട് കെ.വി. ജയരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.ടി. രമേശൻ, പ്രജിത്ത് പള്ളിക്കുന്ന് , ഉല്ലാസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Tags