വാഹനപകടത്തിൽ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരണമടഞ്ഞു

A Ramanthali native who was undergoing treatment for a vehicle accident died.

പയ്യന്നൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരണമടഞ്ഞു. രാമന്തളി കൊവ്വപ്പുറത്ത് താമസിക്കുന്ന മൗവളപ്പിൽ കൊവ്വൽ പുരയിൽ മുഹമ്മദാ (60) ണ് ചികിത്സ യിരിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ ജനുവരി അഞ്ചി ന് രാവിലെ 10 മണിയോടെ പഴയങ്ങാടി താവം റെയിൽ മേൽപാലത്തിനടുത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടിയിൽ ഗുഡ്‌സ് ഓട്ടോയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു അബോധാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു . 

കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാമന്തളി തെക്കുമ്പാട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി ഭാര്യ: റഹീമ (പഴയങ്ങാടി )ഫാത്വിമ ഏകമകളാണ് പരേതരായ കൊവ്വപ്പുറത്ത് അഹമ്മദിൻ്റെയും മൗവളപ്പിൽ കൊവ്വൽ പുരയിൽ പാത്തുമ്മ യുടെയും മകനാണ്.സഹോദരങ്ങൾ : സാറ, മറിയം, റുഖിയ, ജമീല, ജമാൽ പരേതയായ ഹവ്വ.

Tags