കണ്ണൂർ നിയോജക മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി പത്രിക സമർപ്പിച്ചു

Ramachandran Kadannappally filed his nomination in Kannur constituency.

കണ്ണൂർ :കണ്ണൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്ന പള്ളി നാമനിർദ്ദേശപത്രിക നൽകി. തെക്കി ബസാറിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് നൂറ്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനമായാണ് കലക്ടറേറ്റിൽ എത്തിയത്. മണ്ഡലംവരണാധികാരി ഡെപ്യൂട്ടി കലക്ടർ (ആർആർ) സി ബിജുവിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 

പ്രകടനത്തിന് എൽ ഡി എഫ് നേതാക്കളായ ഇ പിജയ രാജൻ, കെ പി സഹദേവൻ,എൻ ചന്ദ്രൻ,സി പി സന്തോഷ്,ഇപിആർ വേശാല,പി പി ദിവാകരൻ, യു ബാബു ഗോപിനാഥ്,കെ.കെ ജയ പ്രകാശ് (കോൺഎസ്), കെ.പിപ്രശാന്തൻ, രാഗേഷ് മന്ദമ്പേത്ത്,ടി.അജയകുമാർ,വെള്ളോറ രാജൻ,മുഹമ്മദ് അസ്ലം പിലാക്കൂൽ,മുഹമ്മദ് പറക്കാട്ട്, പി സി അശോകൻ എന്നിവർ നേതൃത്വം നൽകി.
 

Tags