അ​ങ്കതട്ടിൽ സജീവമായി യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി ; ആവേശഭരിതമായി കല്ല്യാശ്ശേരിയിലെ പൊതുപര്യടനം

Rajeevan Kappacheri actively involved in Angathatti; enthusiastically takes public tour of Kallyassery

 കണ്ണൂർ: കല്ല്യാശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. രാജീവൻ കപ്പച്ചേരി മണ്ഡലത്തിലെ വിവിധ മേഖലകളിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. കല്ല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സ്ഥാനാർഥി കണ്ണൂർ കെൽട്രോൺ, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും എത്തി വോട്ടഭ്യർഥിച്ചു.

Rajeevan Kappacheri actively involved in Angathatti; enthusiastically takes public tour of Kallyassery

തുടർന്ന് ചെറുതാഴം, കണ്ണപുരം പഞ്ചായത്തുകളിലെ പഞ്ചായത്ത് തല കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ, അസ്ലം കണ്ണപുരം, സന്ദീപ് പാണപ്പുഴ, രാജേഷ് മല്ലപ്പള്ളി, ഉബൈസ് പട്ടുവം തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിയെ അനുഗമിച്ചു. ഇന്ന് കടന്നപ്പള്ളി–പാണപ്പുഴ, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലായി സ്ഥാനാർഥി പര്യടനം നടത്തും.