മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പത്ത് വർഷം മുമ്പുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു: രാജീവ് ചന്ദ്രശേഖർ

People's problems from ten years ago still persist in CM's constituency: Rajiv Chandrasekhar

കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പത്ത് വർഷം മുമ്പുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരിക എന്നതാണ് ഒരു എംഎൽഎയുടെ കർത്തവ്യം. ഞങ്ങളുടെ ലക്ഷ്യം എല്ലാവരുടെയും വികസനമാണ്. ഉപദേശിക്കലും വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കലുമല്ല എംഎൽഎ യുടെ കടമ. 10 കൊല്ലമായി ഇവിടെ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാൻ സാധിച്ചിട്ടില്ല, അതിന് താല്പര്യവുമില്ല.

tRootC1469263">

 എവിടെ നോക്കിയാലും വിവാദം മാത്രമാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ പത്ത് വർഷക്കാലം എംഎൽഎമാർ ഒന്നും ചെയ്തില്ല. എംഎൽഎയായ മുഖ്യമന്ത്രിക്കും വലിയ ഉത്തരവാദിത്വമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വീടില്ല, റോഡില്ല, കുടിവെളളമില്ല എന്ന പരാതിയുമായി നൂറുകണക്കിന് പേരാണ് ബിജെപി സംഘടിപ്പിച്ച അദാലത്തിൽ പങ്കെടുക്കുന്നത്. ബിജെപിക്ക് രാഷ്ട്രീയം ഏതെങ്കിലും കുടുംബത്തെ നന്നാക്കാനോ പാർട്ടി ക്കാർക്ക് എന്തെങ്കിലും നേടാനോ അല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മമ്പറത്ത് ബിജെപി സംഘടിപ്പിച്ച മെഗാഅദാലത്ത്, ജനസംഗമം എന്നിവയുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇതാണ് ബിജെപി. 

പൊളിറ്റിക്‌സ് ഓഫ് പെർഫോമൻസിന്റെ രാഷ്ട്രീയം. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ നാടിനെ നന്നാക്കാൻ കോൺഗ്രസും സിപിഎമ്മും കഴിഞ്ഞ കാലങ്ങളിൽ ഒന്നും ചെയ്തില്ല. ഇതാണ് ബിജെപിയും ഇവരും തമ്മിലുളള വിത്യാസം. നാടിന്റെ നന്മയാണ് എംഎൽഎയുടെ കടമ . ദുർബലമായ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ മുൻപന്തിയിൽ എത്തി. 12 കൊല്ലം പ്രധാനമന്ത്രിയും ബിജെപിയും നന്നായി അധ്വാനിച്ചു. ജനജീവിതം മികച്ച നിലയിലേക്ക് വളർന്നു. നാടിനെ മുന്നോട്ടു കൊണ്ടുപോയി.  വികസിത കേരളം വികസിത ധർമ്മടം അതാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉൾപ്പെടെ ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് നിഷേധിച്ചു. സംസ്ഥാനത്ത് എവിടെ നോക്കിയാലും രാഷ്ട്രീയ വിവാദങ്ങളാണ്. വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇടതും വലതും തയ്യാറല്ല. ഇത് മാറണം, നാട് മാറണം, ജനങ്ങൾക്ക് ഇത് മതിയായി എന്നും അദ്ദേഹം പറഞ്ഞു.

Tags