തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാജരാജേശ്വര കലാരത്ന പുരസ്കാര സമർപ്പണം ഒക്ടോബർ 11ന്
ടി.ടി.കെ ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഒക്ടോബർ 10ന് വൈകിട്ട് 5ന് കേളി അരങ്ങേറും. തുടർന്ന് വൈകിട്ട് 6ന് തായമ്പക നടക്കും. കലാനിലയം ഉദയൻ നമ്പൂതിരിയാണ് തായമ്പകയ്ക്ക് നേതൃത്വം നൽകുന്നത്.
തളിപ്പറമ്പ് : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കലാ-ക്ഷേത്ര പാരമ്പര്യത്തിന് പ്രാധാന്യം നൽകി രാജരാജേശ്വര കലാരത്ന പുരസ്കാര സമർപ്പണം ഒക്ടോബർ 11ന് നടക്കും. കലാനിലയം ഗോപി ആശാൻ (കഥകളി, )കോട്ടക്കൽ രവി ആശാൻ (മദ്ദളം), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട), വി.പി. രാധാകൃഷ്ണൻ (ക്ഷേത്ര ശിൽപി) എന്നിവരാണ് പുരസ്കാര ജേതാക്കൾ. പൗരാണിക കാലം മുതൽക്ഷേത്രത്തിലെ 'കൊട്ടും പുറത്ത്' നടക്കുന്ന ചടങ്ങിൽ നൽകി വരുന്ന വീരശൃംഖല, പട്ടും വളയും അടങ്ങുന്നതാണ് ഈ പരമോന്നത ബഹുമതി.
ടി.ടി.കെ ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഒക്ടോബർ 10ന് വൈകിട്ട് 5ന് കേളി അരങ്ങേറും. തുടർന്ന് വൈകിട്ട് 6ന് തായമ്പക നടക്കും. കലാനിലയം ഉദയൻ നമ്പൂതിരിയാണ് തായമ്പകയ്ക്ക് നേതൃത്വം നൽകുന്നത്.

രാത്രി 8ന് മേജർ സെറ്റ് കഥകളിയും നടക്കും. കലാനിലയം ഗോപിയുടെ നേതൃത്വത്തിലാണ് കഥകളി അവതരിപ്പിക്കുന്നത്. വിവിധ കലാകാരന്മാർ പരിപാടിയുടെ ഭാഗമായി അണിനിരക്കും. ഒക്ടോബർ 11ന് രാവിലെ 7.30ന് കലാനിലയം ഉദയൻ നമ്പൂതിരിയുടെയും അമ്പതോളം ശിഷ്യരുടെയും നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറും. തുടർന്ന് രാവിലെ 11ന് രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും സമർപ്പണം നടക്കും.
കോട്ടക്കൽ രവിയുടെ നേതൃത്വത്തിലുള്ള കേളിയും കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള തായമ്പകയും ഇതോടൊപ്പം നടക്കുന്നുണ്ട്. സീതാ സ്വയംവരം, ദക്ഷയാഗം എന്നീ കഥകളാണ് കഥകളി വേദിയിൽ എത്തുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി ആശാൻ, പെരുവനം കുട്ടൻ മാരാർ മലബാർ ദേവസ്വം പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റർ, കമ്മീഷണർ ബിജു ടി ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
.jpg)

