കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് മഴക്കോട്ടും കുടയും വിതരണം ചെയ്തു
Jun 15, 2026, 13:50 IST
കണ്ണൂർ:ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് മഴനനയാതെജോലി ചെയ്യാൻ സ്വകാര്യ സ്ഥാപനംകുടയും മഴക്കോട്ടുകളും നൽകി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന " ഇന്റേൽ മണി " എന്ന സ്ഥാപനമാണ് കുടയും മഴക്കോട്ടും നൽകിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐ പി എസ് സ്ഥാനത്തിന്റെസോണൽ ഹെഡ് പ്രസാദ് ഹരിഹരൻ , റീജണൽ ഹെഡ് വിനോജ് കുമാർ എന്നിവരിൽ നിന്ന് കുടയും മഴക്കോട്ടുകളും ഏറ്റുവാങ്ങി. നൂറ് മഴക്കോട്ടുകളും നൂറ് കുടകളുമാണ് കമ്പനി അധികൃതർ സിറ്റി പോലീസ് ആസ്ഥാനത്തെത്തി കമ്മീഷണർക്ക് കൈ മാറിയത്.
.jpg)

