കണ്ണപുരത്ത് മഴ മറ ഉദ്ഘാടനം ചെയ്തു

Rain shelter inaugurated in Kannapuram
Rain shelter inaugurated in Kannapuram

കണ്ണപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കണ്ണപുരം സിഡിഎസിലെ ജൈവിക നേഴ്സറിയുടെ മഴ മറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ വി സുനില അധ്യക്ഷയായി. ബ്ലോക്ക് കോ ഓർഡിനേറ്റർ സി ജിഷ പദ്ധതി വിശദീകരണം നടത്തി. 

കാർഷിക കർമസേനയുടെ നേതൃത്വത്തിലുള്ള നഴ്സറിയുടെ മഴ മറ നിർമാണ ചെലവിനായി 50000 രൂപയാണ് കുടുംബശ്രീ നൽകിയത്. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നഴ്സറികളിൽ ഒന്നാണ് കണ്ണപുരം ജൈവിക നഴ്സറി. കണ്ണപുരം കൃഷി ഓഫീസർ യു പ്രസന്നൻ, ഉപജീവന ഉപസമിതി കൺവീനർ എം.വി നിഷി, അഗ്രി സിആർപി ജിഷ രാജീവൻ, അക്കൗണ്ടന്റ് സജിന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

tRootC1469263">

Tags