തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയിൽവെ റിസർവേഷൻ കൗണ്ടർ പൂട്ടി
തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയിൽവെ റിസർവേഷൻ കൗണ്ടർ പൂട്ടി
Nov 1, 2025, 14:23 IST
തളിപ്പറമ്പ് : തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ പ്രവർത്തിച്ചു വരുന്ന റെയിൽവെ റിസർവേഷൻ കൗണ്ടർ പൂട്ടി. റെയിൽവെ അംഗീകാരം പുതുക്കി നൽകാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ മുതൽ പൂട്ടിയത്. ഈ റിസർവേഷൻ കൗണ്ടർ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് റെയിൽവെ പാലക്കാട് ഡിവിഷൻ തീരുമാനിച്ചതായാണ് വിവരം.
റെയിൽവെ ഇവിടെ സജീകരിച്ച ഉപകരണങ്ങൾ കൊണ്ടുപോകാനായി ബന്ധപ്പെട്ട അധികൃതർ ഇന്ന് എത്തുമെന്ന് താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ അംഗീകാരം പുതുക്കാൻ ആവശ്യപ്പെട്ട് റെയിൽവെ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നതായി തഹസിൽദാർ പറഞ്ഞു.
.jpg)

