ജനകീയ സമരം : വിജയിച്ചു ചിറക്കലിൽ ട്രെയിൻ നിർത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

Railway Minister Ashwani Vaishnav says train will be stopped at Chirakkal after people's protest is successful
Railway Minister Ashwani Vaishnav says train will be stopped at Chirakkal after people's protest is successful

കണ്ണൂർ :ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ രേഖാമൂലം അറിയിച്ചു.കനത്തനഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ചിറക്കൽ , വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകൾ തിങ്കളാഴ്ച മുതൽ നിർത്താൻ പാലക്കാട് കമേഴ്സ്യൽ വിഭാഗമാണ് തീരുമാനിച്ചത്.

tRootC1469263">

ചിറക്കൽ റെയിൽവേ സ്റ്റേഷൻ്റെ പൈതൃകം ചൂണ്ടിക്കാട്ടി സ്റ്റേഷൻ അടച്ചുപൂട്ടരുതെന്ന് ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മയും ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി കൺവീനർ സി.കെ. സുരേഷ് വർമ്മയും റെയിൽവേ മന്ത്രിയോടും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോടും ആവശ്യപ്പെട്ടിരുന്നു.ബിജെപി ജില്ലാ അധ്യക്ഷൻ വിനോദ് കുമാറും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
വിഷയത്തിൽ കെ.വി. സുമേഷ് എം എ ൽഎ,കെ. സുധാകരൻ എം.പി. ചിറക്കൽ പഞ്ചായത്ത് ഭരണസമിതിയും ചിറക്കൽ പ്രദേശ വാസികൾ 
,ആക്ഷൻ കമ്മിറ്റി രൂപീകരിച്ചും ഒറ്റക്കെട്ടായി രംഗത്തിറങ്ങി .

Railway Minister Ashwani Vaishnav says train will be stopped at Chirakkal after people's protest is successful

ഡിവൈഎഫ്ഐയും പ്രക്ഷോഭ പരിപാടികൾനടത്തി.ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് പ്രതിഷേധവും രേഖപ്പെടുത്തി. കെ.വി സുമേഷ് എം.എൽ.എയാണ് ജനകീയ കൂട്ടായ്മക്ക് നേതൃത്വം നൽകിയത്.പ്രതിഷേധ യോഗത്തിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വലിയ രാജാവിനെ ഫോണിൽ വിളിച്ച് ചിറക്കലിൻ്റെ പൈതൃക പാരമ്പര്യം ചോദിച്ചറിഞ്ഞ് വിഷയത്തിൽ ഇടപെടുമെന്നു റെയിൽവേ സ്റ്റോപ്പ് അടച്ചുപൂട്ടില്ലെന്നും ഉറപ്പുനൽകിയിരുന്നു.

സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠവും ചിറക്കൽ പൈതൃക റെയിൽവേ സ്റ്റേഷൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിച്ചിരുന്നുശതാബ്ദി പിന്നിട്ട ചിറക്കൽ സ്റ്റേഷൻ 1904 നാണ് സ്ഥാപിച്ചത്. കേരള ഗാന്ധിയെന്ന് അറിയപ്പെടുന്ന
കെ. കേളപ്പൻ് മുൻ കൈ എടുത്ത് 70 വർഷം മുമ്പ് വെള്ളറക്കാട് റെയിൽസ്റ്റേഷൻ സ്ഥാപിതമായത് കേന്ദ്ര സർക്കാരിനുംറെയിൽവേ മന്ത്രിക്കും
ചിറക്കൽ  ദേശവാസികൾ അകമഴിഞ്ഞ നന്ദി അറിയിച്ചു

Tags