തലശ്ശേരിയിൽ റെയിൽവേ ഗേറ്റ് പൊട്ടി വീണു ; വാഹനഗതാഗതം മുടങ്ങി
Dec 22, 2025, 16:07 IST
തലശ്ശേരി: തലശ്ശേരി നഗരത്തിൽ റെയിൽവേ ഗേറ്റ് പൊട്ടി വീണു. മാഹി ദേശീയപാത റോഡരികിലെടെലി ആശുപത്രിക്ക് സമീപത്തെ റെയിൽവേ ഗേറ്റാണ് മധ്യഭാഗത്ത് വച്ച് പൊട്ടിയത്. ഇതു വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.
തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഇതുവഴിയുള്ള വാഹനഗതാഗതം പൊലിസ് തിരിച്ചുവിട്ടിട്ടുണ്ട്. നേരത്തെ കൊടുവള്ളിൽ ഗേറ്റ് പൊട്ടിവീഴുന്നതും വാഹനമിടിച്ചു തകരുന്നതും പതിവ് സംഭവമായിരുന്നു. മേൽപ്പാലം വന്നപ്പോഴാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടായത്.
tRootC1469263">.jpg)


